ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം നില്‍ക്കവെ, കോന്നിയില്‍ കൂട്ടിയെടുത്ത കണക്കുകള്‍ തെറ്റില്ലെന്നാവര്‍ത്തിക്കുന്നു മുന്നണികള്‍ മൂന്നും. ജയം ഉറപ്പെന്ന് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പിനെക്കാള്‍ ഭൂരിപക്ഷം ഉയരുമെന്ന് എല്‍.ഡി.എഫ്. കോന്നിയില്‍ ഇത്തവണ അട്ടിമറിയെന്ന് എന്‍.ഡി.എയും.
വൈകിട്ടാര്‍ത്തുപെയ്യുന്ന മഴപോലെ ഇരമ്പുകയാണ് കോന്നിയുടെ മനസും. ആരുജയിക്കും എന്നതിന് മുന്നണി നേതാക്കള്‍ക്ക് ഒറ്റ ഉത്തരമേയുള്ളു. കോന്നിയില്‍ ഈഴവവോട്ടുകള്‍ വിഭജിച്ചേക്കും. നായര്‍, ക്രിസ്ത്യന്‍ വോട്ടുകളില്‍ മുന്നണികള്‍ക്കെല്ലാം ഒരുപോലെ പ്രതീക്ഷയുണ്ട്.