bus-arrest

ആലപ്പുഴയില്‍ അലക്ഷ്യമായി ബസ് ഓടിച്ചതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. നഗരസഭാ അധ്യക്ഷയുടെ പരാതിയിലാണ് പൊലീസ് നടപടി. കോവിഡ് പരിശോധന നടക്കുന്ന ഭാഗത്തുകൂടെ ചീറിപ്പാഞ്ഞ് വണ്ടിയോടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി 

സ്വകാര്യ ബസ്റ്റാന്റിനോട് ചേര്‍ന്ന് നഗരസഭ കോവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതിനിടയിലൂടെ അലക്ഷ്യമായി ബസ് ഓടിക്കുകയായിരുന്നു. പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് അപകടം ഉണ്ടാകുമെന്നും ഇങ്ങനെയാണോ വാഹനം ഓടിക്കുകയെന്നും അവിടെയുണ്ടായിരുന്ന ചെയര്‍പേഴ്സണ്‍ ചോദിച്ചു. ഡ്രൈവറില്‍നിന്നുണ്ടായ പെരുമാറ്റം മോശമായതോടെ നഗരസഭാ അധ്യക്ഷ സൗമ്യാരാജ് പൊലീസ് സഹായം തേടി

ബസ് ഡ്രൈവര്‍ വണ്ടാനം കാട്ടുങ്കല്‍ ഷംനാദിനെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുമെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു