‘എനിക്ക് മരിക്കണം..’ രക്ഷിക്കാനെത്തിയ നാട്ടുകാരോട് ആദിത്യൻ പറഞ്ഞ വാക്കുകളിങ്ങനെയാണ്. അൽപം മുൻപാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് കാറിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നടനെ നാട്ടുകാർ രക്ഷപ്പെടുത്തുന്നത്. കുടുംബജീവിതത്തിലെ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. കാനയിലേക്ക് ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് വന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ താരത്തെ കാറിനുള്ളിൽ കണ്ടെത്തുന്നത്. ഭാര്യ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള കുടുംബപ്രശ്നം അടുത്തിടെ വലിയ ചർച്ചയായിരുന്നു.
ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.