kochi-containmetn

കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ പ്രാദേശിക ലോക്്ഡൗണ്‍. ഇന്നും നാളെയുമായി നടക്കുന്ന കൂട്ടപ്പരിശോധനയില്‍ നാല്‍പതിനായിരം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വാക്സീന്‍ ക്ഷാമം തുടരുന്നത് കാരണം 42 ആശുപത്രികളില്‍ മാത്രമാണ് ഇന്ന് വാക്സിനേഷന്‍ നടക്കുന്നതും.

കെട്ട് പൊട്ടിച്ച് പായുന്ന കൊറോണ വൈറസിനെ പിടിച്ചു നിര്‍ത്താന്‍ തീവ്ര ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനകം ജില്ലയില്‍ എണ്ണായിരത്തില്‍ പരം പേരാണ് കോവിഡ് പോസിറ്റീവായത്. നിലവില്‍ പോസിറ്റീവായി കഴിയുന്നത് 18584 പേര്‍. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടിയ കണക്കാണിത്. മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്്ന്‍മെന്റ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളാണ് ൈവകിട്ട് ആറ് മുതല്‍ ഏഴ് ദിവസത്തേക്ക് മുഴുവനായും അടച്ചിടുക. ഒപ്പം കണ്ടെയ്്ന്‍മെന്റ് സോണുകളായ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള 113 വാര്‍ഡുകളിലും പ്രദേശിക ലോക്്ഡൗണ്‍ നടപ്പിലാക്കും. കീഴ്്മാട് പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന് പോസിറ്റിവിറ്റി നിരക്ക്. 43 ശതമാനം. സമ്പര്‍ക്ക വ്യാപനം നിയന്ത്രിക്കുന്നതിനായി ഇവിടെയുള്ള മുഴുവന്‍ കുടുംബങ്ങളിലേയും ഒരാളെ വീതം പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. 

ഇന്നും നാളെയുമായി നടക്കുന്ന രണ്ടാംഘട്ട കൂട്ടപ്പരിശോധനയില്‍ നാല്‍പതിനായിരം പേരിലാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. ഇതോടെ ജില്ലയിലെ പ്രതിദിന  കോവിഡ് കണക്ക് നാലായിരം കടക്കുമെന്നാണ് അനുമാനം. വാക്സിന്‍ ക്ഷാമം കാരണം രണ്ടാം ഡോസ് വാക്സീന്‍ എടുക്കുന്നവര്ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‌കുന്നത്. മുപ്പതിനായിരം ഡോസ് വാക്സിനാണ് ജില്ലയില്‍ സ്റ്റോക്ക് ഉള്്ളത്. ഇതില്‍ ഇരുപതിനായിരം ഡോസ് 42 കേന്ദ്രങ്ങള്‍ വഴി ഇന്ന് വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള പ്രതിരോധകുത്തിവ്യ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളെ ഇന്നത്തെ കോവിഡ് വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കിയിരുന്ു.