ഏറെ വാശിയോടെയാണ് മലപ്പുറം ഏറനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം. അവസാന ലാപ്പ് പ്രചാരണത്തോടെ മുന്നോട്ട് ഒാടിക്കയറാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
ഏറനാട് മണ്ഡലം രൂപീകരിച്ചതു മുതല്‍ രണ്ടു വട്ടവും എല്‍.എല്‍.എയായ പി.കെ. ബഷീര്‍ തന്നെയാണ് ലീഗിന് വേണ്ടി മൂന്നാംവട്ട പോരാട്ടം നടത്തുന്നത്. ഇടതുസര്‍ക്കാരിന്റെ കാലത്തും മണ്ഡലത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടു തേടുന്നത്. 12,893 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ വട്ടം പി.കെ. ബഷീര്‍ വിജയിച്ചത്. ഭൂരിപക്ഷം ഉയര്‍ത്തലാണ് ലക്ഷ്യമെന്ന് ബഷീര്‍.
അപ്രതീക്ഷിതമായെത്തിയ മുന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ കെ.ടി. അബ്ദുറഹിമാനാണ് സി.പി.ഐ സ്വതന്ത്ര സ്ഥാനാര്‍ഥി. സര്‍ക്കാര്‍ നടത്തിയ വികസനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. ബി.ജെ.പി സംസ്ഥാന സമിതി അംഗം സി. ദിനേശും പ്രചാരണത്തില്‍ സജീവമായ മുന്നോട്ടു പോവുകയാണ്.