riyas-ambulance-post

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കൾ വരെ കേരളത്തിലേക്ക് എത്തിയതോടെ അണികളും സ്ഥാനാർഥികളും വൻ ആവേശത്തിലാണ്. റോഡ് ഷോകളാണ് മൂന്നു മുന്നണികളുടേയും പ്രധാന പ്രചാരണ തന്ത്രം. പക്ഷേ ഇതിൽ പലപ്പോഴും പൊതുജനം ബുദ്ധിമുട്ടിലാകാറുണ്ട്. റോഡ് ഷോയ്ക്കിടെ കുടുങ്ങിപ്പോയ ആംബുലൻലിന് വഴിയൊരുക്കുന്ന സ്ഥാനാർഥിയുടെ വിഡിയോ ഇക്കൂട്ടത്തിൽ വ്യത്യസ്ഥമാണ്. 

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർഥി റിയാസ് മുക്കോളിയാണ് റോഡ് ഷോയ്ക്കിടെ പെട്ടുപോയ ആംബുലൻസിന് വഴിയൊരുക്കാൻ എത്തിയത്. ആംബുലൻലിന് മുന്നിൽ ഓടി റിയാസും വഴിയൊരുക്കി. പട്ടാമ്പി പാലത്തിലൂടെ പ്രചാരണ ജാഥ കടന്നുപോകുമ്പോഴാണ് ആംബുലൻസ് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം റിയാസ് വാഹനത്തിൽ നിന്നിറങ്ങി മറ്റ് വാഹനങ്ങളെയും പ്രവർത്തകരെയും വശങ്ങളിലേക്ക് മാറ്റി ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്ന വിഡിയോ കാണാം.