പാലാരിവട്ടം പാലത്തില്‍ പോരടിച്ച് പി.ടിയും രാജീവും . എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാനാര്‍ഥികളുമായുള്ള മുഖാമുഖം പരിപാടിയിലാണ്  കളമശേരിയിലെയും തൃക്കാക്കരയിലെയും ഇടത് വലത് സ്ഥാനാര്‍ഥികള്‍ കൊമ്പ് കോര്‍ത്തത് . അവസരം മുതലെടുത്ത് ബിജെപി സ്ഥാനാര്‍ഥി വോട്ടുചോദിച്ചിറങ്ങിയതോടെ വാഗ്വാദം പൊട്ടിച്ചിരിക്ക് വഴിമാറി .

എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ എന്തായാലും മുഖത്തു നോക്കി രണ്ടു പറഞ്ഞതിന്റെ  സംതൃപ്തിയിലാണ്  പിടി തോമസും പി. രാജീവും . മല്‍സരം കടുത്തപ്പോഴും  തൃക്കാക്കരയിലെ എതിരാളിയെ കുറിച്ച് പി.ടിയും  കളമശേരിയിലെ എതിരാളിയെ കുറിച്ച് രാജീവും  ആമുഖ സംഭാഷണത്തില്‍ ഒന്നും മിണ്ടിയില്ല.  ഇതിനിടെ സദസില്‍ നിന്ന് വന്ന പാലാരിവട്ടം പാലത്തെ കുറിച്ചുള്ള ചോദ്യമാണ് വാക്പോരിന് വിത്തിട്ടത് . മണ്ഡലത്തിലെ വിവാദപാലത്തെ കുറിച്ച് ഒന്നും പറയാത്തതെന്തെന്നായിരുന്നു പി. ടിയോടുള്ള ചോദ്യം . ഇതായിരുന്നു മറുപടി 

ആരോപണത്തെ ഏറ്റുപിടിച്ചു രാജീവ് . പി.ടി വസ്തുതകള്‍ മനസിലാക്കുന്നില്ലെന്നായിരുന്നു രാജീവിന്റെ ആക്ഷേപം പറഞ്ഞത് വസ്തുതയുള്ള കാര്യമെന്നായി പിടി തോമസ്  ഒടുവില്‍ പഞ്ചവടി പ്രയോഗത്തിലെ വസ്തുത വ്യക്തമാക്കി രാജീവും ഇതോടെയാണ്  പാലം കടന്ന് പി.ടി തോമസ് കളമശേരി കാന്‍സര്‍ സെന്ററിലേക്ക്  തിരിഞ്ഞത്. എങ്കില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടം ഒന്നിച്ചുപോയി കാണാമെന്നായി രാജീവ്  ഇതിനിടൊയിരുന്നു പൊട്ടിച്ചിരിക്ക് വഴിമാറിയ വോട്ടഭ്യര്‍ഥനയുമായി മുത്തുവെന്ന സി.ജി രാജഗോപാലിന്റെ വരവ്