ഘനഗംഭീരശബ്ദവുമായി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി അനൗണ്‍സ്മെന്റ് നടത്തുന്നവര്‍ക്കുവേണ്ടി തിരഞ്ഞെടുപ്പുകാലത്ത് പിടിവലിയാണ്. റെക്കോര്‍ഡിങ് ശബ്ദം ഉപയോഗിക്കുന്നത് കൂടിയെങ്കിലും ലൈവായി പ്രചാരണം നടത്തുന്നവര്‍ക്ക് തിരക്കുകുറഞ്ഞിട്ടില്ല. മൂന്നുമുന്നണികള്‍ക്കുവേണ്ടിയും അനൗണ്‍സ്മെന്റ് നടത്തുന്നതിനിടെ അബദ്ധംപറ്റിയ കൂട്ടുകാരന്‍ പോളച്ചനെ പരിചയപ്പെടുത്തുകയാണ് തെക്ക് വടക്കില്‍ രാജേഷ് പറവൂര്‍.