nokku-kooli

കെട്ടിട നിര്‍മാണത്തിനെത്തിച്ച ഉരുക്ക് തൂണുകള്‍ തിരികെ ലോറിയില്‍ കയറ്റാന്‍ മൂന്നരലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂണി‌യനുകള്‍. തിരുവനന്തപുരം ചാക്കയിലെ ഫര്‍ണിച്ചര്‍ കമ്പനിയാണ് യൂണിയനുകളുടെ കയ്യൂക്കിന് മുന്നില്‍ പകര്‍ച്ച് നില്‍ക്കുന്നത്. ലോറിയും ക്രെയിനും തൊഴിലാളികള്‍ തടഞ്ഞിട്ടതോടെ വന്‍തുക വാടക കൊടുക്കേണ്ട അവസ്ഥയിലാണ് കമ്പിനി ഉടമ. 

 ക്രെയിനിന്റ സഹായത്തോടെ മാത്രമേ ഉരുക്കുതൂണുകള്‍ ലോറിയില്‍ കയറ്റാനാകു. രണ്ട് ദിവസം മുമ്പ്  ഇത് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞത്. ടണ്ണിന് 350 രൂപ നിരക്കില്‍ മൂന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് കമ്പനി ഉടമ പറയുന്നു. 

തര്‍ക്കം തുടര്‍ന്നതോടെ ലേബര്‍ ഒാഫീസില്‍ പരാതി നല്‍കി. യന്ത്രം ഉപയോഗിച്ചുള്ള ജോലിയായതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കേണ്ടതില്ലെന്നും ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് ലേബര്‍ ഒാഫീസര്‍ അറിയിച്ചു. തൂണുകള്‍ കയറ്റുന്നതിനായി പൊലീസിന്റ സഹായം തേടിയെങ്കിലും തൊഴിലാളികള്‍ക്ക് അനുകൂല നിലപാടാണ് എടുത്തതെന്നും ഉടമ പറയുന്നു  ക്രെയിിനിനും ലോറിക്കുമായി ഒരുദിവസം  അന്‍പതിനായിരം രൂപയാണ് വാടക.  അനുനയ ശ്രമങ്ങള്‍ നടന്നെങ്കിലും കൂലി കിട്ടാതെ ലോഡ് കയറ്റാന്‍ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് എല്ലാ യൂണിയനുകളും