schoolwb

 ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഒാള്‍പാസ് നല്‍കും. കോവിഡ് സാഹചര്യത്തിലാണ് എല്ലാവരെയും വിജയിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പതിനൊന്നാം ക്ളാസിലെ പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്്േളാസുകാര്‍ക്കുള്ള റിവിഷന്‍ക്്ളാസുകള്‍ തുടരും. 

കോവിഡ് വ്യാപനം തുടരുന്നതിനാല്‍ പത്ത്, പന്ത്രണ്ട് ക്ളാസുകളിലൊഴികെ മറ്റൊരു ക്്ളാസിലും വര്‍ഷാവസാന പരീക്ഷവേണ്ട എന്ന  തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. ഇപ്പോള്‍ എട്ടാം ക്്ളാസ്് വരെ All Pass സംവിധാനമുണ്ട്.നിബന്ധനകള്‍ക്ക് വിധേയമായി ഒന്‍പതാം ക്്ളാസിലും  ഇത്  നടപ്പാക്കും. കഴിഞ്ഞവര്‍ഷം ഒന്ന് , രണ്ട് ടേംപരീക്ഷകളുടെ മാര്‍ക്ക്് കണക്കിലെടുത്തായിരുന്നു ഒന്‍പതാം ക്്ളാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല. അതിനാല്‍ വിജയികളെ തീരുമാനിക്കാന്‍ ചിലമാനദണ്ഡങ്ങള്‍തീരുമാനിച്ച് All Pass നല്‍കും. Online class കളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. പതിനൊന്നാം ക്്ളാസിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. പതിനൊന്നാം ക്്ളാസുകാര്‍ക്ക് ഇത് വരെ സ്്കൂളുകളില്‍ക്്ളാസ് തുടങ്ങാന്‍പോലും ആയിട്ടില്ല. Vaccination വ്യാപകമാകുകയും കോവിഡ് വ്യാപനം കുറയുകയും ചെയ്താല്‍ പതിനൊന്നാം ക്്ളാസ് ആരംഭിക്കനാകും . തിരഞ്ഞെടുപ്പിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ഈ മാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്്ളാസുകളിലെ കുട്ടികള്‍ക്ക് നേരിട്ടും ഒാണ്‍ലൈനായും വിക്ടേഴ്സിലൂടെയും റിവിഷന്‍ക്്ളാസുകളും നല്‍കും.