ksrtc

ആറ് വര്‍ഷം നീണ്ട പ്രതിസന്ധിക്കൊടുവില്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആദ്യ അംഗീകൃത ലഘുഭക്ഷണശാല തുറന്നു. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും രാത്രികാലങ്ങളിലുള്‍പ്പെടെ റോഡ് മുറിച്ച് കടന്ന് ഹോട്ടലുകളുടെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാനാകും. വിവിധ കരാറുകാരുടെ നിയമപോരാട്ടങ്ങളെ അവഗണിച്ചാണ് നടപടി. 

അശാസ്ത്രീയ നിര്‍മാണമെന്ന് ആദ്യമേ വിമര്‍ശനം. ഏറെ നിലകളുണ്ടെങ്കിലും നിര്‍മിച്ച കെട്ടിടങ്ങളില്‍ നിന്ന് ഒരു രൂപ പോലും വരുമാനമില്ലാത്ത അവസ്ഥ. കടമുറി നടത്തിപ്പിന് ടെണ്ടര്‍ നല്‍കിയാലും മറ്റാരെങ്കിലും ഉടക്കിട്ട് വീണ്ടും തടസപ്പെടുത്തും. ജയില്‍ വകുപ്പിന്റെ ഭക്ഷണവിതരണ കൗണ്ടറിന് പോലും ഉദ്യോഗസ്ഥര്‍ ഉടക്കിട്ടു. പ്രതിസന്ധിയെല്ലാം മറികടന്നാണ് ആദ്യ ലഘുഭക്ഷണശാല തുറന്നത്. പ്രതിമാസം ഒന്നരലക്ഷത്തോടടുത്ത് വാടകയിനത്തില്‍ കെ.ടി.ഡി.എഫ്.സിക്ക് ലഭിക്കും. ഈ മാതൃക പിന്തുടര്‍ന്ന് മറ്റ് കടമുറികള്‍ കൂടി തുറക്കാനായാല്‍ ഇതര വരുമാനം ഉയര്‍ന്ന് പ്രതിസന്ധിക്ക് പരിഹാരമാകും. യാത്രക്കാര്‍ക്കും ക്ഷീണിതരായെത്തുന്ന ബസ് ജീവനക്കാര്‍ക്കും താല്‍ക്കാലിക ആശ്വാസം. 

തുടര്‍ച്ചയായി നാല് തവണയാണ് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്ന കരാര്‍ ഉറപ്പിക്കുന്നത് തടസപ്പെട്ടത്. ടെണ്ടറില്‍ പങ്കെടുത്ത പലരും പിന്നീട് നിയമപോരാട്ടങ്ങളുടെ വഴി തേടിയതും പ്രതിസന്ധിയായി. യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിച്ചുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണമെ ന്ന നിര്‍ദേശമാണ് ഉയരുന്നത്.