അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ അച്ഛൻ മോഹൻദാസ് റോഡപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. മഞ്ജുഷ യാത്ര ചെയ്തു അപകടത്തിൽപ്പെട്ട അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്. ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ പിക്ക് അപ്പ് വാഹനം പിന്നീട് പോലീസ് കണ്ടെത്തി.
2018ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ റോഡ് അപകടം നടന്നത്. എം.സി. റോഡിൽ മഞ്ജുഷയുടെ വാഹനത്തിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മഞ്ജുഷയുടെ ജീവൻ രക്ഷിക്കാനായില്ല. റിയാലിറ്റി ഷോയിലൂടെയാണ് നർത്തകി കൂടിയായി മഞ്ജുഷ ശ്രദ്ധ നേടിയത്.