wayanad

വയനാട് ബീനാച്ചി–പനമരം റോഡ് നിര്‍മാണം വൈകുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രശ്ന പരിഹാരത്തിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും കരാറുകാരന്‍ എത്തിയില്ല. 

 

രണ്ടുവര്‍ഷമായി തുടരുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് മൂന്നാനക്കുഴിയിലെ യുവാക്കള്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്. വഴി തടഞ്ഞും വാഹനങ്ങള്‍ നിറുത്തിയിട്ടുമെല്ലാം പ്രതിഷേധം അരങ്ങേറി. കരാറുകാരന്റെ അനാസ്ഥായാണെന്ന പരാതി വ്യാപകമായതോടെ പൊതുമരാമത്ത് വകുപ്പ് ഓഫിസില്‍ യോഗം വിളിച്ചു. എന്നാല്‍ കരാര്‍ കമ്പനിയില്‍നിന്ന് ഉത്തരവാദിത്വപ്പെട്ട ആരും എത്തിയില്ല.

 

ഒരുവര്‍ഷത്തെ നിര്‍മാണ കാലാവധി കഴിഞ്ഞ് വീണ്ടും ഒരുവര്‍ഷമായി. എന്നിട്ടും അമ്പത് ശതമാനം പോലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.