കോഴിക്കോട് െജന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സ്ത്രീശാക്തീകരണവും ലിംഗസമത്വവും ലക്ഷ്യംവെച്ചുകൊണ്ട് വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയിലായിരുന്നു പരിപാടി.
ജെന്‍ഡര്‍ മ്യൂസിയം, ലൈബ്രറി, കണ്‍വന്‍ഷന്‍ സെന്റര്‍, ആംഫി തിയേറ്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.വനിതാ സംരംഭകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും വിപണി ലഭ്യമാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
ജെന്‍ഡര്‍ പാര്‍ക്ക് ഉപദേശക മല്ലികാസാരാഭായി ട്രാന്‍സ്െജന്‍ഡര്‍ ആക്ടിവിസ്റ്റ് അക്കായി പത്മശാലി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.ജെന്‍ഡര്‍ പാര്‍ക്കില്‍ മൂന്നു ദിവസമായി നടന്ന രാജ്യാന്തര ലിംഗ സമത്വ സമ്മേളനം ഇന്നലെയാണ് അവസാനിച്ചത്.