തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ.രാജഗോപാല്‍. തീരുമാനം നേതൃത്വത്തെ അറിയിച്ചെന്ന് രാജഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നേമത്ത് കുമ്മനത്തിന് നല്ല സാധ്യതയെന്ന് വിലയിരുത്തിയ അദേഹം ഗുജറാത്ത് പരാമര്‍ശം ഏറ്റെടുത്തില്ല. ഉമ്മന്‍ചാണ്ടി നേമത്ത് വരുമെന്നത് വെറും ബഡായിയാണെന്നും അദേഹം പറഞ്ഞു
കേരള നിയമസഭയിലെത്തിയ ആദ്യ ബി.ജെ.പിക്കാരന്‍. പൊതുപരിപാടികളില്‍ സജീവമെങ്കിലും പ്രായം 92 പിന്നിട്ടു. അതുകൊണ്ട് തന്നെ ഇനി ഒരു മല്‍സരത്തിനില്ല. നേമം ബി.ജെ.പിയുടെ ഗുജറാത്താണെന്ന് വിലയിരുത്തുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ആ വിശേഷണം വാക്കുകൊണ്ട് ഏറ്റെടുക്കാതെയാണ് മറുപടി.
മണ്ഡലം പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കുമെന്ന പ്രചാരണത്തോട് അല്‍പം പരിഹാസം തിരഞ്ഞെടുപ്പ് പോരാട്ടത്തിനില്ലെന്ന് പ്രഖ്യാപിക്കുന്നതോടെ കേരളത്തില്‍ ബി.ജെ.പിക്കായി ഏറ്റവും കൂടുതല്‍ മല്‍സരിക്കുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്ത നേതാവാണ് കളം ഒഴിയുന്നത്.