അപസ്മാരം മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന ഹെല്‍മെറ്റ് കണ്ടുപിടിച്ച് കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകരും ഗവേഷകനും. ഹെല്‍മറ്റിന്‍റെ രൂപകല്‍പ്പനയില്‍ ഇവര്‍ക്ക് പേറ്റന്‍റും ലഭിച്ചു. മൂന്ന് വര്‍ഷം നീണ്ട കഠിന പരിശ്രമമാണ് ഒടുവില്‍ വിജയിച്ചത്.
മനുഷ്യ മസ്തിഷ്കത്തിലെ തരംഗങ്ങളെ വിശകലനം ചെയ്ത് അപസ്മാരം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഹെല്‍മറ്റിന്‍റെ രൂപകല്‍പ്പനയാണ് ഇവര്‍ നടത്തിയത്. പെരിയ കേരള–കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥിക്കുമാണ് ഈ കണ്ടുപിടിത്തത്തിന് പേറ്റന്‍റ് ലഭിച്ചത്. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം വകുപ്പ് മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. ആര്‍.രാജേഷ്, അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. ടി.എം.തസ്‍ലിമാ, ഗവേഷകൻ ഒ.കെ.ഫാസിൽ എന്നിവരടങ്ങിയ സംഘമാണ് ഗവേഷണത്തിന് പിന്നില്‍. ഇവരുടെ മൂന്ന് വര്‍ഷം നീണ്ട പരിശ്രമമാണ് ഈയൊരു സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതില്‍ വിജയിച്ചത്.
കുറഞ്ഞ ചെലവില്‍ അപസ്മാരത്തെ തിരിച്ചറിഞ്ഞ് രോഗികള്‍ക്ക്് സഹായകമാകുന്ന ഒരുസംവിധാനം വികസിപ്പിക്കുകയാണ് ഇവരുെട ഇനിയുള്ള ലക്ഷ്യം. 2016ലാണ് അപസ്മാര സമയത്ത് ഉണ്ടാകുന്ന മസ്തിഷ്ക തരംഗങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക സഹായത്തോടെ അപഗ്രഥിക്കുന്നതിനുള്ള ഗവേഷണം ഇവര്‍ ആരംഭിച്ചത്.