കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായി അറിയാൻ ഒരു ആൻഡ്രോയിഡ് ആപ്പ്. അതാണ് സ്നേക് പീഡിയ സംസ്ഥാനത്തു കാണുന്ന നൂറിലധികം പാമ്പുകളുടെ എഴുന്നുറിൽപരം ചിത്രങ്ങളും വിവരങ്ങളും ആപ്പിൽ ഉണ്ട്. വിഷവീര്യം കൂടിയ വെള്ളിക്കെട്ടനേയും വിഷമില്ലാത്ത വെള്ളിവരയനെയും എങ്ങനെ തിരിച്ചറിയാം? ഇന്നലെ വരെ എനിക്ക് അറിയില്ലായിരുന്നു. എന്ന ഇപ്പൊ അറിയാം. അതിനാണ് snake പീഡിയ എന്ന ആപ്പ്
അല്പം അകലെ വെച്ചുപോലും കാണുന്ന പാമ്പിനെ തിരിച്ചറിയാൻ സാധാരണക്കാരനെ സഹായിക്കുകയാണ് snake പീഡിയ എന്ന ആപ്പിന്റെ ലക്ഷ്യം. അപകടകാരികൾ ആയ പാമ്പുകൾ, അല്ലാത്തവ, അപരന്മാർ, തിരിച്ചറിയാൻ ഉള്ള മാർഗങ്ങൾ, പ്രഥമ ശുശ്രൂഷ വിഷചികിത്സ സൗകര്യമുള്ള ആശുപത്രികൾ, പാമ്പു രക്ഷകരുടെ വിവരങ്ങൾ എന്നിങ്ങനെ പാമ്പുകളുടെ എൻസൈക്ലോപീഡിയ തന്നെയാണിത്. ഇനി ഒരു പാമ്പിനെ കണ്ട് തിരിച്ചറിയാൻ കഴിയുന്നില്ല എന്നിരിക്കട്ടെ. ഒരു ഫോട്ടോ എടുത്തു ആപ്പിൽ പോസ്റ്റ് ചെയ്താൽ മതി. ഏത് പാമ്പ് ആണെന്ന് വിദഗ്ധർ ഉടനെ മറുപടി നൽകും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, കടിയേറ്റിട്ടുണ്ടെങ്കിൽ ആപ്പിന്റെ മറുപടി കാത്തു നിൽക്കരുത് ഉടൻ തന്നെ ആശുപത്രിയിൽ പോകണം.
2016ൽ രൂപീകരിച്ച ഒരു വാട്സാപ്പ് ഒരു കൂട്ടം ഡോക്ടർമാരും ഗവേഷകരും തയ്യാറാക്കിയത് ആണ് ഈ വിവരങ്ങൾ . ഇംഗ്ളീഷിലും മലയാളത്തിലും ഉള്ള ഓഡിയോയും ആപ്പിൽ ഉണ്ട്.കേരളത്തിന് അകത്തും പുറത്തുമായി 130 ഫോട്ടോഗ്രാഫർമാർ പകർത്തിയ പാമ്പുകളുടെ ചിത്രങ്ങളും ഉണ്ട്. പാമ്പുകളെ കുറിച്ച് പ്രചാരത്തിൽ ഉള്ള അന്ധ വിശ്വാസങ്ങളും കെട്ടുകഥകളും പൊളിക്കുക എന്ന ലക്ഷ്യവും അപ്പിന് ഉണ്ട്. ആപ്പ് ഫ്രീയായി പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാം