അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയ കോഴിക്കോട് ചോമ്പാല പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക്. കുഞ്ഞിപ്പള്ളിയിൽ നിർമ്മിച്ച സ്റ്റേഷൻ കെട്ടിടം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കോഴിക്കോട് ജില്ലയിലെ വടക്കെ അറ്റത്തെ പൊലീസ് സ്റ്റേഷനാണ് ചോമ്പാല. അഴിയൂർ കൃഷിഭവൻ്റെ ഒന്നാം നിലയിലായിരുന്നു സ്റ്റേഷൻ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി പ്രവർത്തിച്ചിരുന്നത്. ഏറെ സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. വിശാലമായ ഓഫീസിനൊപ്പം പൊലീസുകാർക്ക് വിശ്രമിക്കാനും സൗകര്യവുമുണ്ട്.
30 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കുഞ്ഞിപ്പള്ളി മേൽപാലത്തിനോട് ചേർന്ന കെട്ടിടത്തിന് ചുറ്റും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.