കേരളത്തിലെ ഇടതുഭരണത്തിന് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യമേറെയന്ന് സക്കറിയ. എഴുത്തച്ഛന്‍ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിലൂടെ സമൂഹത്തെ നവീകരിച്ചയാളാണ് സക്കറിയയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളസാഹിത്യത്തിലെ സമ്മുന്ന ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സക്കറിയ ഏറ്റുവാങ്ങി.അഞ്ചുലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം,
ഇടതുപക്ഷത്തെ നര്‍മം ചാലിച്ച വിമര്‍ശിച്ചിട്ടുള്ള സക്കറിയ വര്‍ഗീതയ്ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണകൂടങ്ങളെ സദാവിമര്‍ശിക്കുന്ന സക്കറിയ സര്‍ക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങുന്നതെ ശരിയോയെന്ന് പലരും ചോദിച്ചെന്ന് മറുപടിയില്‍ അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് സ്വന്തം നിലപാട് വിശദീകരിച്ചു ക്വാറന്റീനില്‍ കഴിയുന്ന മന്ത്രി എ.കെ. ബാലന്‍ ഒാണ്‍ലൈനിലൂടെ അധ്യക്ഷതവഹിച്ചു