കിറുകൃത്യമായ പ്രാദേശിക കാലാവസ്ഥാ പ്രവചനത്തിനായി മൊബൈല്‍ ആപ്ലിക്കേഷനുമായി യുവ സംരഭകര്‍. മലയാളത്തിലെ ആദ്യ കാലാവസ്ഥാ ആപ്പിന് ഋതുകൈരളി എന്നാണ് പേരിട്ടിരിക്കുന്നത്.

ജില്ലയിലേയോ പ്രധാന നഗരങ്ങളിലേയോ കാലാവസ്ഥ മാത്രമല്ല, ഓരോ മുക്കിലും മൂലയിലും കാലാവസ്ഥ എങ്ങനെയെന്ന് ഋതുകൈരളിയിലൂടെ മനസിലാക്കാം. അതായത് മഴ, കാറ്റ് എന്നിവ ഏതൊക്കെ ദിവസങ്ങളില്‍ എത്ര സമയം പെയ്യുമെന്ന് കൃത്യമായി അറിയാനാകും. പ്രളയവും കൊടുങ്കാറ്റുമടക്കമുള്ളവ എത്തുമ്പോള്‍ പ്രാദേശിക കാലാവസ്ഥാ പ്രവചനം സഹായിക്കുമെന്നാണ് അവകാശവാദം. വിവിധ സമയങ്ങളില്‍ പാലിക്കേണ്ട ആരോഗ്യ, സുരക്ഷാ മുന്‍കരുതലും ആപ്പിലുണ്ടാകും.