kollamrob

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കൊല്ലം ജില്ലയില്‍ രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളാണ് പണിയുന്നത്. ഇരവിപുരത്തും, കരുനാഗപ്പള്ളി മാളിയേക്കലിലും. അതേ സമയം റെയില്‍വേയുടെ പോലും അനുമതി വാങ്ങാതെയാണ് ഉദ്ഘാടനമെന്ന് ആരോപിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്ക്കരിച്ചു.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡില്‍ മാളിയേക്കലിലും, ദേശീയപാതയില്‍ നിന്നു കൊല്ലത്തിന്റെ തീരമേഖലയിലേക്കുള്ള ഇരവിപുരം റോഡില്‍ കാവല്‍പ്പുരയിലും മേല്‍പ്പാലം ഉയരുകയാണ്.

രണ്ടു മേല്‍പ്പാലങ്ങള്‍ക്കുമായി എഴുപത്തിയഞ്ച് കോടിയോളം രൂപയാണ് ചെലവ്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഹസനമാണ് ഉദ്ഘാടനമെന്ന് യുഡിഎഫ് ആരോപിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി,ഇരവിപുരം മണ്ഡലങ്ങളില്‍ മുഖ്യപ്രചാരണ വിഷമായിരിക്കും റെയില്‍വേ മേല്‍പാലങ്ങള്‍.