onv-award-leelavathi

സാഹിത്യകാരന്‍മാരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലാമത് ഒ.എന്‍.വി സാഹിത്യ പുരസ്കാരദാന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രി ഒാണ്‍ലൈനായി ചേര്‍ന്നപ്പോള്‍,  കൊച്ചിയിലെ ഡോ. എം ലീലാവതിയുടെ വീട്ടില്‍ വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്കാര ദാനം നിര്‍വഹിച്ചു. 

കോവിഡ് കാരണം ഒരു വര്‍ഷത്തോളം വൈകിയെങ്കിലും പ്രൗഢിയും ആദരവും ഒട്ടും ചോരാതെ തന്നെയായിരുന്നു ഡോ എം ലീലാവതിയുടെ വീട്ടില്‍ നടന്ന പുരസ്കാര ദാന ചടങ്ങ്. തിരുവനന്തപുരത്ത് നിന്ന് ഒാണ്‍ലൈനായി ചടങ്ങിന്റെ  ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഎന്‍വിയും ഡോ. എം ലീലാവതിയും മലയാള സാഹിത്യത്തിനും, മലയാളിക്കും നല്‍കിയ സംഭാവനകളെ കുറിച്ച് ഒരു പോലെ വാചാലനായി. തന്റെ കാലത്തെ ജ്വലിക്കുന്ന സംഭവങ്ങളില്‍ നിന്ന് പുറംതിരിഞ്ഞു നടന്ന ആളല്ല ഒഎന്‍വി എന്ന് അനുസ്മരിച്ച മുഖ്യമന്ത്രി വര്‍ത്തമാനകാലത്തെ സാഹിത്യകാരന്‍മാരോട് ചില അഭ്യര്‍ഥനകളും മുന്നോട്ട് വച്ചു.

ഒഎന്‍വി കുറുപ്പിന്റെ മക്കളുടേയും പ്രിയ സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്കാരം സമ്മാനിച്ചു തന്റെ നിരൂപണ സാഹിത്യ ജീവിത്തില്‍ ഒഎന്‍വി കുറുപ്പിനുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു ഡോ. എം ലീലാവതിയുടെ മറുപടി പ്രസംഗം. അന്തി ചായും നേരത്ത് ലഭിച്ച ഈ വലിയ പുരസ്കാരം ഒരേ സമയം സാന്ത്വനവും സന്താപവുമാണ്

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിച്ചു