മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച്  വര്‍ഷം ഒന്നാകുമ്പോഴും നഷ്ടപരിഹാരത്തിനായുള്ള സമീപവാസികളുടെ കാത്തിരിപ്പ് നീളുന്നു. ഈ മാസം പത്താണ് ഇന്‍ഷൂറന്‍സ് തുക ലഭിക്കാനുള്ള അവസാന തീയ്യതി. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ നഗരസഭയുടെ നഷ്ടപരിഹാരവും ചുവപ്പുനാടയിലാണ്   

ആല്‍ഫാ സെരിന്‍ ഫ്ലാറ്റ് നിലനിന്നിരുന്ന സ്ഥലമാണിത്. ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കി. ഇവിടെ നിന്നും 50 മീറ്റര്‍ പോലും അകലെയല്ലാത്ത ഒരു വീടിന്റെ സ്ഥിതിയിപ്പോള്‍ ഇങ്ങനെയാണ്. ഫ്ലാറ്റ് പൊളിച്ചപ്പോള്‍ കേടുസംഭവിച്ചതാണ്, ചുമരുകള്‍ വിണ്ടുകീറി, ഒരു മഴ പെയ്താല്‍ വിടവുകളിലൂടെ വെള്ളം ഊര്‍ന്നിറങ്ങും.

ഇന്‍ഷൂറന്‍സ് തുകയിലും നഗരസഭ നല്‍കേണ്ട നഷ്ടപരിഹാരത്തുകയിലായിരുന്നു ഇവരുടെയെല്ലാം പ്രതീക്ഷ. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ പണം നല്‍കുമെന്നാണ് നഗരസഭ അധികൃരുടെ വാദം. നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെ പലരും ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ നിന്ന് വാടക വീടുകളിലേക്ക് താമസം മാറി. മറ്റാരോ ചെയ്ത കുറ്റത്തിന് ഞങ്ങളെന്തിന് ശിക്ഷയനുഭവിക്കുന്നുവെന്ന ഒറ്റ ചോദ്യമെ സര്‍ക്കാരിനോട് ഇവര്‍ക്കുള്ളൂ.