വയനാട്ടിലെ ഏറ്റവും വലിയ മലകളിലൊന്നാണ് ചീങ്ങേരി. കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ മലയുടെ ഏതുഭാഗത്തു നിന്ന് നോക്കിയാലും സുന്ദരമായ കാഴ്ചകളാണ്. എന്നാല്‍ മലയുടെ മുകളില്‍ കയറിയെത്തുന്നത് അല്‍പം സാഹസികതയാണ്. ഒന്ന് കാല്‍തെന്നിയാല്‍ താഴേക്ക് പതിക്കും.

 ചീങ്ങേരി മലയുടെ കാല്‍ഭാഗം കഴിഞ്ഞാൽ  കാരാപ്പുഴ ഡാം കാണാം. അടിവാരത്തിലെ പച്ചപ്പുള്ള ദൃശ്യങ്ങളും വഴിയിലുടനീളം ആസ്വദിക്കാം.

അതിരാവിലെയും അസ്തമയസമയത്തുമാണ് ഏറ്റവും സുന്ദര ദൃശ്യങ്ങള്‍ കാണാനാവുക.