കവിതയിലും പാട്ടെഴുത്തിലും തികഞ്ഞ രാഷ്ട്രീയ ബോധവും മാനവികതയും വ്യക്തമാക്കിയ കവിയാണ് അപ്രതീക്ഷിതമായി വിടപറയുന്നത്. സിനിമാഗാന രചിതാവെന്ന നിലയിലല്ല കവിയെന്ന നിലയിൽ സ്വയം ആവിഷ്കരിക്കുന്നതായിരുന്നു പനച്ചൂരാൻ്റെ ജീവിതം.
വറ്റിവരണ്ട ഭൂമിയിൽ അല്ലെങ്കിൽ മനസിൽ ഒരു മഴ പെയ്യുന്നതിനെക്കുറിച്ചായിരുന്നു അനിൽ പനച്ചൂരാൻ എന്ന കവിയുടെ ചിന്ത മുഴുവൻ .ചലച്ചിത്രഗാന രചന കവിതയുടെ വഴി തന്നെയായി. അതിന് തുക്കമിട്ടതാകട്ടെ ലാൽ ജോസിൻ്റ അറബിക്കഥ എന്ന ചിത്രത്തിൽ സ്വന്തം ശബ്ദത്തിൽഇതേ സിനിമയിലെ അടുത്ത പാട്ട് പ്രവാസികളുടെ ദേശീയ ഗാനമായി തുടർന്ന് അദ്ദേഹം ഒട്ടേറെ സിനിമകളുടെ പാട്ടെഴുത്തുകാരനായി
കടമ്മനിട്ട രാമകൃഷ്ണൻ്റെയും ഡി.വിനയചന്ദ്രൻ്റെയും ജനുസ്സിൽപ്പെട്ട കവിയായിരുന്നു പനച്ചൂരാൻ .ചൊൽക്കാഴ്ച്ചകളിലൂടെ സംവദിച്ച കവി
കാടിനെക്കുറിച്ചുള്ള ഒരു സിനിമയെടുക്കുന്നതിനെക്കുറിച്ചായിരുന്നു അടുത്ത കാലത്തെ ചിന്ത മുഴുവൻ, അൻപത്തിയൊന്നു വയസ്സ് ഒരു വയസ്സല്ല .പനച്ചൂരാൻ ഇങ്ങനെ പോകാൻ പാടില്ലായിരുന്നു.