കേരള രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ക്കു വേദിയായ തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസ് നവീകരിച്ചു. മൂന്നു കോടി രൂപ മുടക്കിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വേദിയായ ഇടമാണ് തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസ്. മുഖ്യന്ത്രി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും തൃശൂരില്‍ എത്തിയാല്‍ കെ.കരുണാകരന്‍ താമസിച്ചിരുന്നത് ഒന്നാം നമ്പര്‍ മുറിയിലാണ്. ആ ഒന്നാം നമ്പര്‍ മുറി ഇന്നു നവീകരിച്ചു. രാജഭരണ കാലത്ത് ഗസ്റ്റ് ഹൗസായി ഉപയോഗിച്ചിരുന്ന കെട്ടിടം കൂടിയാണിത്. നൂറ്റി ഇരുപതു വര്‍ഷം പഴക്കമുണ്ട് ഈ കെട്ടിടത്തിന്. അതേമാതൃക നിലനിര്‍ത്തിയാണ് ബലപ്പെടുത്തിയത്. മൂന്നു കോടി രൂപയാണ് ചെലവഴിച്ചത്.
നക്ഷത്ര ഹോട്ടലുകളേക്കാള്‍ ഭംഗിയായാണ് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് നവീകരിച്ചത്. രാഷ്ട്രപതി മുതല്‍ താഴോട്ട് പ്രധാനപ്പെട്ട അതിഥികള്‍ക്കെല്ലാം ഇനി രാമനിലയത്തില്‍ താമസിക്കാം.