thrissur-monitor-lizard-image-845-440

മുട്ടയിട്ട നിലയിൽ കണ്ടെത്തിയ ഉടുമ്പിനെ അനിമൽ സ്ക്വാഡ് പ്രവർത്തകർ സംരക്ഷണത്തിനായി ഏറ്റെടുത്തു. തൊഴുത്തുംപറമ്പിൽ പ്രകാശന്റെ വീടിന്റെ പോർച്ച് സമീപത്താണ് കഴിഞ്ഞ ദിവസം ഉടുമ്പിനെ മുട്ടയിട്ട നിലയിൽ  കണ്ടത്. ആൾ പെരുമാറ്റമുണ്ടായിട്ടും ഉടുമ്പ് മുട്ടയ്ക്ക് കാവലിരുന്നു. മുട്ടയിട്ട ഉടുമ്പിനെ അപൂർവമായാണ് കാണുകയെന്ന് പഴമക്കാർ പറയുന്നു. അതേസമയം,  തെരുു നായ് ശല്യം മൂലം ഉടുമ്പിന്റെ സംരക്ഷണം പ്രശ്നമായി മാറിയിരുന്നു. 

 

വിവരം നൽകി എത്തിയ തളിക്കുളം അനിമൽ സ്ക്വാഡ് പ്രവർത്തകർ ഉടുമ്പിനെയും  മുട്ടയെയും സംരക്ഷിക്കാനായി  ഏറ്റെടുത്ത് സ്ക്വാഡിന്റെ ഓഫിസിൽ സൗകര്യമൊരുക്കി . ഉടുമ്പിന്റെ മുട്ട വിരിയുംവരെ സംരക്ഷണമൊരുക്കാൻ ഫോറസ്റ്റ് അധികൃതർ  അനിമൽ സ്ക്വാഡ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. സ്ക്വാഡിലെ പി.ആർ. രമേഷ്, പി.ആർ. റജിൽ, സത്യൻ വാക്കാട്ട്, കെ.കെ. ഷൈലേഷ് എന്നവർ ചേർന്നാണ് ഉടുമ്പിനെ പിടികൂടിയത്.