sugatha-poet
പെണ്ണെഴുത്തെന്ന ചട്ടക്കൂടിൽ ഒതുക്കിനിർത്താനാകില്ലെങ്കിലും മനുഷ്യനെയും പ്രകൃതിയെയും സ്ത്രീപക്ഷത്തുനിന്നു നോക്കിക്കണ്ടൊരു കവിമനസ്സുണ്ടായിരുന്നു സുഗതകുമാരിയിൽ. സ്ത്രീയുടെ പ്രണയവും വ്യഥകളും സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുമെല്ലാം ആ അക്ഷരങ്ങളുടെ തീക്ഷണതയിൽ സമാനഹൃദയർക്ക് പകർന്നുകിട്ടി.