ലക്ഷങ്ങളുടെ കള്ളനോട്ടുമായി ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നയ്ക്കൽ അറസ്റ്റിൽ എന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ച് സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്നെ പോലെയുള്ള ചാരിറ്റി പ്രവർത്തകരെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണിതെന്ന് ഫിറോസ് പറയുന്നു. ഇയാൾ കാരണമാണ് മുൻപ് ചാരിറ്റി തന്നെ ഉപേക്ഷിക്കേണ്ടി വന്നതെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഓൺലൈൻ ചാരിറ്റിയുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാണെന്ന് ആരോപിക്കുന്നവർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
കുറിപ്പ് വായിക്കാം:
എന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷ
താനും തന്നെപ്പോലുള്ള തന്റെകൂടെ ചേർന്ന് നിൽക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കൾ അത് തുടരുന്നുണ്ട്. എല്ലാം തെറ്റായിപോയി എന്നെ കൊണ്ട് മറ്റുള്ളവർ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു .നിന്റെ ദ്രോഹം കാരണമാണ് നാൻ ഒരിക്കൽ ചാരിറ്റിപോലും നിർത്തിയത് ,ഇവൻ മാത്രമല്ല ഇതിന്റെ അടിവേര് മാന്തിയാൽ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും.ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോ നന്മയുള്ള യഥാർത്ഥ മനുഷ്യനായി ജീവിക്കു.ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല പണമുണ്ടാക്കാനുള്ള മാർഗവുമില്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം അവന് വേദനിക്കുമ്പോ നമ്മുടെ കണ്ണിന്നു കണ്ണുനീർ വരണം അതിനൊന്നും കഴിയില്ലെങ്ങിൽ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം
ഇതൊരു ശിക്ഷ തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ.