നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂർ പെരുവനത്ത് പഞ്ചാരിമേളം അരങ്ങേറി. കോവിഡ് വന്ന ശേഷം മേളങ്ങൾ അധികം നടക്കാറില്ല.  

പെരുവനം ക്ഷേത്ര പരിസരത്തായിരുന്നു പഞ്ചാരിമേളം. അൻപതിലേറെ കലാകാരൻമാർ അണിനിരന്നു. കോവിഡ് അതിജീവനത്തിൻ്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. കഴിഞ്ഞ ഒൻപതു മാസമായി മേളങ്ങൾ ഇല്ലാതെ വാദ്യകലാകാരൻമാർ പ്രതിസന്ധിയിലായിരുന്നു. കലക്ടറുടെ പ്രത്യേക അനുമതി വാങ്ങിയായിരുന്നു മേളം കൊട്ടിയത്. 

ഉൽസവങ്ങളുടെ സീസണാണ് വരാനിരിക്കുന്നത്. കഴിഞ്ഞ തവണ പാതി സീസൺ ഉൽസവങ്ങൾ മുടങ്ങിയതോടെ നഷ്ടപ്പെട്ടു. വാദ്യകലാകാരൻമാർക്ക് ഉണർവ് പകരുന്നതായി ഈ മേളം. വാദ്യ പ്രേമികൾക്ക് മേളം ആസ്വദിക്കാനും കഴിഞ്ഞു.