death-new

റോഡരികിൽ നിരത്തി വച്ചിരുന്ന ടാർ വീപ്പകളിലൊന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിയാപുരം തുണ്ടത്തിപ്പാറയിൽ ഡയസ് ജോസ് (39) ആണു മരിച്ചത്. 

16 നു വൈകിട്ട് ആറരയോടെ മരിയാപുരത്തിനു സമീപം വീതി കുറഞ്ഞ സ്ഥലത്ത് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ചു പോയി. ഡയസ്  റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു.  

ഡയസിന് ആദ്യത്തെ കുഞ്ഞുപിറന്നത് 15 ദിവസം മുൻപാണ്.  ഇടവക പള്ളിയിലെ ശുശ്രൂഷിയും, ഫോട്ടോഗ്രഫറുമായിരുന്നു. സംസ്കാരം ഇന്നു രാവിലെ 11.30 ന് മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഭാര്യ അഞ്ജലി ആയവന തൊഴുത്തുങ്കൽ കുടുംബാംഗം.