ചങ്ങനാശേരി നഗരസഭാ കൗണ്‍സിലില്‍ ഇത്തവണ ഒരു അപൂര്‍വതയുണ്ട്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി.എ.നസീറും പിഎ നിസാറും സഹോദരന്‍മാരാണ്. 32 വര്‍ഷത്തെ യുഡിഎഫ് മേധാവിത്തം തകര്‍ത്താണ് നിസാര്‍ വിജയിച്ചത്.
ചങ്ങനാശേരി നഗരസഭയില്‍ 12, 29 വാര്‍ഡുകളില്‍ നിന്നാണ് നസീറും നിസാറും തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടുപേരും സിപിഎമ്മിന്‍റെ പ്രതിനിധികള്‍.കഴിഞ്ഞതവണ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു നസീര്‍. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് നിസാര്‍ മല്‍സരിക്കുന്നത്. 32 വര്‍ഷമായി യുഡിഎഫ് മാത്രം വിജയിച്ചുകൊണ്ടിരുന്ന 29–ാം വാര്‍ഡില്‍ നിന്നാണ് നിസാറിന്‍റെ വിജയം
ജനങ്ങളുടെ സഹകരണത്തോടെ വാര്‍ഡുകളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഇരുവരും മുന്നോട്ടുവയ്ക്കുന്നത്. വാര്‍ഡിലെ ഓരോരുത്തരെയും നേരിട്ടറിയാമെന്നതാണ് വിജയത്തിന്‍റെ പ്രധാനകാരണമായി ഇരുവരും ചൂണ്ടിക്കാട്ടുന്നത്