shone-sucess

മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ഥിയായിട്ടാണ് ഷോൺ മൽസരിച്ചത്. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജനവിധി തേടിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ഷോണിന്റെ വമ്പൻ വിജയം എന്നതും ശ്രദ്ധേയം. 

യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി.ജെ  ജോസ് വലിയവീട്ടിലിനെയാണ് ഷോണ്‍ പരാജയപ്പെടുത്തിയത്. ഇവിടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥി  അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.