kzd-wb

തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലും മികച്ച പോളിങ്. പന്ത്രണ്ടരവരെ 45 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. ഉയർന്ന പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ .

തുടക്കം മന്ദഗതിയിൽ ആയിരുന്നെങ്കിലും എട്ടുമണി ആയതോടെ മുഴുവൻ പോളിങ്  ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. വോട്ടിങ്  യന്ത്രങ്ങൾ കേടായതിനാൽ മുളിയാർ പഞ്ചായത്ത് കാനത്തൂർ എട്ടാം വാർഡിൽ ഒൻപതുമണിയോടെ മാത്രമാണ് പോളിങ്  തുടങ്ങിയത്. മറ്റു ചില ഭാഗങ്ങളിലും യന്ത്രങ്ങൾ പണിമുടക്കിയെങ്കിലും ഉടൻ മാറ്റി വോട്ടിങ് പുനരാരംഭിച്ചു. വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രതിപക്ഷത്തിനു കനത്ത തിരിച്ചടിയാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് റവന്യൂമന്ത്രി പറഞ്ഞു

പെരിയ ഇരട്ടക്കൊല തന്നെയാണ് യുഡിഎഫ് ഇപ്പോഴും ജില്ലയിൽ പ്രധാന പ്രചാരണ വിഷയമാക്കുന്നത്. അതിനിടെ മടിക്കൈയിലും അജാനൂരിലും വിവിധ പോളിങ് ബൂത്തുകൾക്ക് സമീപം നേരിയ  സംഘർഷമുണ്ടായി. വിവിധ പാർട്ടികളുടെ കോട്ടയായി അറിയപ്പെടുന്ന പഞ്ചായത്തുകളിൽ ഉച്ചയ്ക്കും വോട്ടർമാരുടെ നീണ്ട നിരയാണ്