നിര്‍മാണം തുടങ്ങി നാലുവര്‍ഷം പിന്നിട്ടിട്ടും പെരുമ്പാവൂര്‍ വല്ലംകടവ് പാലം പാതിവഴിയില്‍ തന്നെ. പുതിയപാലത്തിനായി സ്ഥാപിച്ച ഗര്‍ഡറുകള്‍ പ്രളയകാലത്ത് തകര്‍ന്നതോടെ നിലച്ച നിര്‍മാണം പുതിയ കരാറുകാര്‍ ഏറ്റെടുത്തെങ്കിലും പുനരാരംഭിക്കാനായില്ല.
സ്വന്തം നാട്ടിലേക്കൊരുപാലമെന്നത് ഇന്നും വല്ലംകടവ് നിവാസികള്‍ക്ക് സ്വപ്നം മാത്രം. 2016ല്‍ തുടങ്ങിയ നിര്‍മാണം 2020 പിന്നിടുമ്പോഴും തുടങ്ങിയിടത്ത് തന്നെ . പെരുമ്പാവൂര്‍ വല്ലംകടവിനെയും കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം ഭാഗത്തെയും ബന്ധിപ്പിക്കുന്ന വല്ലംകടവ് പാലത്തിനാണ് ഈ ദുരവസ്ഥ. 2018ലെ പ്രളയത്തോടെ നിലച്ച നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
പ്രളയസമയത്ത് തകര്‍ന്നു വീണ ഗർഡറുകൾ ഇപ്പോഴും നീരൊഴുക്ക് തടഞ്ഞ് പുഴയില്‍ തന്നെ കിടക്കുകയാണ് .കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കണമെന്ന ആവശ്യവും അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല
പാലം പൂർത്തിയായാൽ ആലുവായിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും എളുപ്പം എത്തിച്ചേരാൻ സാധിക്കും.. ഒപ്പം കാലടിപ്പാലത്തിലെ ഗതാഗത കുരുക്കിനും ഒരു പരിധിവരെ പരിഹാരമാകും