ബുറെവി ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ ഭീതിയൊഴിഞ്ഞ് കേരളം. ഒററപ്പെട്ട കനത്ത മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും തിരുവന്തപുരം വിമാനത്താവളം ആറുമണിവരെ അടച്ചിട്ടു. കാലാവസ്ഥ മോശമാകാന്‍ ഇടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നവരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
ആശങ്കയുടെ കാര്‍മേഘങ്ങള്‍ അകന്നതിന്റെ വായ്ത്താരിയാണിവിടെ....കരയില്‍ നിന്ന് കാണാവുന്ന ദൂരത്തില്‍ മത്സ്യബന്ധനം പുനരാംരംഭിച്ചു. അതേസമയം ജാഗ്രതയ്ക്ക് കുറവൊട്ടുമില്ല ....
മലയോര മേഖലകളും കരുതലിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ നാളെ വരെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തിരിച്ചയ്ക്കുമെന്ന് ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നില്ല. തിരുവന്തപുരത്ത് നിന്ന് ആറുണിക്ക് ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കും. നിലവില്‍ ശക്തിക്ഷയിച്ച അതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ രാമനാഥപുരം, തൂത്തുക്കുടി മേഖലകളില്‍ പതുക്കെ സഞ്ചരിക്കും. കേരളത്തില്‍ പ്രവേശിക്കുമ്പോഴേയ്ക്കും കൂടുതല്‍ ദുര്‍ബലമാകുമെന്നും കൊല്ലം ജില്ലയില്‍ ശക്തമായ കാററിന് സാധ്യതയുണ്ടെന്നുമാണ് ഇപ്പോഴത്തെ കാലാവസ്ഥാപ്രവചനം.