കണ്ണൂര്‍ കോര്‍പറേഷനിലെ പൊടിക്കുണ്ട് ഡിവിഷന്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് നിയോഗിച്ചത് ഇരുപത്തിമൂന്നുകാരി കെ പി ഹരിതയെയാണ്. എല്‍ഡിഎഫിന്‍റെ ശക്തികേന്ദ്രത്തില്‍ അട്ടിമറിയുണ്ടാകുമെന്ന് ഹരിത പറയുന്നു. ജെയിംസ് മാത്യു എംഎല്‍എ യുടെ ഭാര്യയും സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗവുമായ എന്‍ സുകന്യയാണ് എതിരാളി.
എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കുക എന്ന ദൗത്യവുമായാണ് ഹരിത പ്രചാരണം നടത്തുന്നത്. കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഹരിത പൊടിക്കുണ്ടിലെ വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് വോട്ടു ചോദിക്കുന്നത്. രണ്ടാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. മാറ്റത്തിനായി വോട്ടു
തേടുന്ന സ്ഥാനാര്‍ഥി, ഡിവിഷനിലെ ഓരോ വോട്ടറെയും നേരില്‍ കാണുന്ന തിരക്കിലാണ്. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹരിത. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ സുകന്യയും പ്രചാരണ തിരക്കിലാണ്. ഇ വി സുവിനയാണ് എന്‍ഡിഎ ക്ക് വേണ്ടി ജനവിധി തേടുന്നത്.