forst

TAGS

 

പരിമിത സ്ഥലത്ത് കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന മിയാവാക്കി വനത്തിന് കോതമംഗലം നെല്ലിമറ്റത്ത് തുടക്കം. വനംവകുപ്പുമായി സഹകരിച്ചാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. 

 

നൂറ്റാണ്ടുകൊണ്ട് രൂപപ്പെടുന്ന സ്വഭാവിക വനത്തിന് പകരം പത്തുവര്‍ഷംകൊണ്ട് ശാസ്ത്രീയമായി വനം വളര്‍ത്തിയെടുക്കുന്ന വിദ്യയാണ് മിയാവാക്കി. ഒരു സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് നാലു തൈകളാണ് നടുന്നത്. ഒരു വന്‍മരം, ഒരു വള്ളിച്ചെടി, കുറ്റിച്ചെടികള്‍ എന്നതാണ് തത്വം. അഞ്ചു സെന്റ് സ്ഥലത്തേക്ക് നാനൂറ് തൈകളെത്തിച്ചാണ് കോതമംഗലത്ത് മിയാവാക്കി ഒരുക്കിയത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും കുഞ്ഞന്‍വനമൊരുക്കാമെന്ന് കോതമംഗലം ഡി.എഫ്.ഒ പറഞ്ഞു.

 

കാടിനോടുള്ള ഇഷ്ടം വീട്ടുമുറ്റത്തെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സ്ഥലമുടമ. കൂടുതല്‍പേര്‍ വനവല്‍ക്കരണത്തിന് മുന്നോട്ടുവന്നാല്‍ ആഗോളതാപനം അടക്കമുള്ള പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാനാകും.

മനോരമ ന്യൂസ്