കൊച്ചിയിൽ ഹൈകോടതിയിൽ നിന്ന് കേവലം ഒരു കിലോമീറ്റർ അകലെ വികസനം പൂജ്യത്തിൽ നിൽക്കുന്ന ഒരിടം ഉണ്ട്. വഴിയില്ല, പാലമില്ല, സ്കൂൾ ഇല്ല, അടിയന്തര ചികിത്സയ്ക്കൊരു പ്രാഥമിക ആരോഗ്യകേന്ദ്രം പോലുമില്ല. പറഞ്ഞുവരുന്നത് വേലിയേറ്റം വിഴുങ്ങുന്ന താന്തോണി തുരുത്തിനെ കുറിച്ചാണ്. വോട്ട് ചോദിച്ച് ആരും അങ്ങോട്ട് ചെല്ലേണ്ടെന്നാണ് തുരുത്തിലുള്ളവർ പറയുന്നത്. പഞ്ചായത്ത് വഴി തുരുത്തിലേക്ക് ഒരു യാത്ര പോയി.