kozhikode

കോഴിക്കോട് കോര്‍പ്പറേഷനില്‍ പുതുമുഖ വനിതകളെ ഭരണസാരഥ്യമേല്‍പ്പിക്കാനൊരുങ്ങി മുന്നണികള്‍. ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള കോര്‍പ്പറേഷനില്‍  യുഡിഎഫും അട്ടിമറികള്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണനേട്ടമുണ്ടാക്കിയ ബിജെപിയും നേരത്തെ തന്നെ കളത്തിലുണ്ട്. 

മൂന്ന് മുന്നണിയിലും കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുകയാണ്,മുന്നണിയിലെ പുതിയകക്ഷികള്‍ക്കുള്ള വിഹിതമാണ് ഇടതുമുന്നണിയിലെ തര്‍ക്കം,75 വാര്‍ഡില്‍ 5 എണ്ണം സിപിഐയ്ക്കും  4 എണ്ണം എല്‍ജെഡിക്കും 2 എണ്ണം ഐഎന്‍എല്ലിനും 2 എണ്ണം എന്‍സിപിക്കും നല്‍കാനാണ് ധാരണ,മേയര്‍ സ്ഥാനത്തേക്ക് പൂര്‍ണമായും പുതുമുഖങ്ങളെ അവതരിപ്പിക്കുകയാണ് ഇടത്മുന്നണി,റിട്ടയര്‍ഡ് അധ്യാപിക ബീന ഫിലിപ്പ് എന്‍ജിഒ യൂണിയന്‍ നേതാവ് സുജാത കൂടത്തിങ്കല്‍ ആര്‍ട്സ് കോളജ് പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത ജയശ്രീ തുടങ്ങിയവരാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍,യുഡിഎഫില്‍ ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ സീറ്റുവിഭജനകാര്യത്തില്‍ അഭിപ്രായവ്യത്യാസം  ഉണ്ട് 24 സീറ്റ് ലീഗിന് നല്‍കാനാണ് നിലവിലെ തീരുമാനം 30 എണ്ണം ലീഗ് ആവശ്യപ്പെട്ടിരുന്നു,മുന്നണിവിട്ട എല്‍ജെഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസ്സും ലീഗും വീതംവെക്കും,കെപിസിസി സെക്രട്ടറി ഉഷാദേവി ടീച്ചര്‍ യൂത്ത്കോണ്‍ഗ്രസ്സ് നേതാവ് വിദ്യാബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ പൊതുസമ്മതരെയും മേയര്‍ സ്ഥാനാര്‍ഥികളായി യുഡിഫും തിരയന്നുണ്ട്.

എന്‍ഡിഎയില്‍ സീറ്റ് വിഭജനത്തില്‍ തര്‍ക്കമില്ലെങ്കിലും നേരത്തെ ജയിച്ച 7 വാര്‍ഡുകളിലും രണ്ടാംസ്ഥാനത്തെത്തിയ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തര്‍ക്കമുണ്ട്, നിലവില്‍ 51 വാര്‍ഡില്‍ ഇടത് മുന്നണിയും 17 എണ്ണത്തില്‍ യുഡിഎഫും,7 വാര്‍ഡില്‍ ബിജെപിയും  ജയിച്ചതാണ്,ഇത്തവണ അട്ടിമറി ജയം യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട് ബിജെപിയുണ്ടാക്കിയ നേട്ടം കഴിഞ്ഞ തവണ യുഡിഎഫിന് തിരിച്ചടിയായിരുന്നു ഇത്തവണയും യുഡിഎഫിന് ബിജെപി വെല്ലുവിളിയാണ്,കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്ത ബേപ്പൂര്‍ എലത്തൂര്‍ പഞ്ചായത്തുകളിലെ മേല്‍ക്കൈ ഇടത്മുന്നണിക്ക് ആശ്വാസമാണ് പക്ഷെ പൊതുരാഷ്ട്രീയ കാലാവസ്ഥയും പ്രാദേശികരാഷട്രീയവും ചേരുമ്പോള്‍ 75 വാര്‍ഡിലും മത്സരം കനക്കുമെന്നുറപ്പാണ്