പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാവുകയാണ്. ആയുധ പൂജയുമായി ബന്ധപ്പെട്ട് വാളുകൾ, തോക്കുകൾ, അമ്പും വില്ലും അടങ്ങുന്നവ പൂജ വയ്ക്കുന്ന ചിത്രമാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല എന്ന കുറിപ്പും പങ്കുവച്ചു. ചിത്രം വൈറലായതോടെ സമൂഹമാധ്യമങ്ങളും ഇതേറ്റെടുത്തു. കേരള പൊലീസിന്റെ പേജിലും നടപടി ആവശ്യപ്പെട്ട് ഈ ചിത്രങ്ങൾ ചിലർ കമന്റായും സന്ദേശമായും പങ്കുവച്ചു. ഇതിനൊപ്പം കേരള സർക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് വി.ടി ബൽറാം എംഎൽഎയും രംഗത്തെത്തി.
‘എന്നിട്ടും ഇവിടത്തെ ഭരണാധികാരി വലിയ സംഘ് പരിവാർ വിരോധിയാണെന്നാണ് ആളുകൾ പറഞ്ഞു നടക്കുന്നത്.’ പ്രതീഷ് വിശ്വനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ബൽറാം കുറിച്ചു.