സഞ്ചാരികൾക്കായി ഇടുക്കി ചെല്ലാർകോവിൽ അരുവിക്കുഴി വ്യൂ പോയിന്റ് തുറന്നു.  പാറക്കെട്ടിലൂടെ തമിഴ്നാട്ടിലേയ്ക്ക് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടവും, തമിഴ്നാടിന്റെ  വിദൂര ദൃശ്യവും ഇവിടുന്ന് ആസ്വദിക്കാം.  മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

തേക്കടിയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി അരുവിക്കുഴി വ്യൂ പോയിന്റും  കണ്ട് മടങ്ങാം. തേക്കടിയിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണ് അരുവിക്കുഴിയിലേയ്ക്ക്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാണ്  കാഴ്ച്ചകളുടെ കവാടം തുറന്നത്.

തമിഴ്നാട് ലോവർ ക്യാമ്പ് വൈദ്യുതി നിലയം, ഗൂഡല്ലൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിലെ കൃഷികൾ, രാത്രികാല വിദുര ദൃശ്യങ്ങൾ എന്നിവയെല്ലാം സഞ്ചാരികളുടെ മനം കവരും. പ്രദേശത്തെ ടുറിസം മേഖലയ്ക്ക് മികച്ച ഉണർവാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. 4 കോടി 98 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.