ഇന്ന് ലോക വൈറ്റ് കെയ്ന്‍ ദിനം. ലോകത്താകെ‌ കാഴ്ചാപരിമിതിയുള്ള നാലു കോടിയോളം പേര്‍  സ്വതന്ത്രസഞ്ചാരത്തിന് ആശ്രയിക്കുന്ന ലളിതമായ ഉപകരമാണ് വൈറ്റ് കെയ്ന്‍ അഥവാ വെള്ളവടി. കാഴ്ചാപരിമിതിയുടെ സൂചകവും കാഴ്ചയില്ലാത്തവരുടെ കണ്ണുമാണ് വൈറ്റ് കെയ്നെങ്കിലും കേരളത്തില്‍ ഇതിന്‍റെ പ്രചാരം വളരെ കുറവാണ്.

അന്ധരുടെ ഇടയില്‍ ദീര്‍ഘകാലം  ഗവേഷണം നടത്തിയ എഴുത്തുകാരനായ ഫാദര്‍ കരോളിന്‍റെ അഭിപ്രായത്തില്‍ കാഴ്ച നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് 20 നഷ്ടങ്ങള്‍ സംഭവിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം ആശയവിനിമയവും സഞ്ചാരസ്വാതന്ത്രവുമാണ്. ഇവ  ലഘൂകരിക്കുന്ന കണ്ടുപിടിത്തമായ അലുമിനിയം വൈറ്റ് കെയ്ന്‍. നടക്കുമ്പോള്‍ വ്യക്തിയുടെ രണ്ടു സ്റ്റെപ്പ് മുന്നില്‍ കെയ്ന്‍ കൊണ്ട് സ്പര്‍ശിച്ച് പ്രതിബന്ധങ്ങളെ തിരിച്ചറിയണം. തള്ളവിരലും മറ്റ് മൂന്ന് വിരലുകളും കൊണ്ട് ചുറ്റിപ്പിടിച്ച് ചൂണ്ടുവിരല്‍ കെയ്നിനോട് ചേര്‍ത്തുപിടിച്ച് നടക്കുമ്പേള്‍ പ്രതലത്തിന്‍റെ വിശദാംശങ്ങള്‍ കെയ്നിലൂടെ കാഴ്ചയില്ലാത്ത വ്യക്തിയിലേക്ക് എത്തുന്നു. പ്രയോജനങ്ങള്‍ ഏറെയുണ്ടെങ്കിലും കേരളത്തില്‍ ഇതിന്‍റെ പ്രചാരണം കുറവാണ്. അന്‍പതു ശതമാനം കാഴ്ചയില്ലാത്തവര്‍ പോലും ഇത് ഉപയോഗിക്കുന്നില്ല

കാഴ്ചയില്ലാത്തവര്‍ക്ക് സഞ്ചാരസ്വാതന്ത്രം ഉറപ്പാക്കുന്ന നിയമങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കിയിട്ടുണ്ടെങ്കിലും പലതും നടപ്പായിട്ടില്ല.