ബിജെപി കേരള നേതൃത്വത്തെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു അഖിലേന്ത്യാ ഉപാധ്യക്ഷനായുള്ള എ.പി അബ്ദുള്ളക്കുട്ടിയുടെ നിയമനം. ഇതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ദേശീയ ഉപാധ്യക്ഷനായ ശേഷം ആദ്യമായി തറവാട്ടിലെത്തിയ അബ്ദുള്ളക്കുട്ടിയെ കേക്ക് മുറിച്ചാണ് കുടുംബം സ്വീകരിച്ചത്. വിഭവ സമൃദ്ധമായ സദ്യയും കുടുംബക്കാർ ഒരുക്കി.
ഈ ചിത്രങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ കമന്റുകളും സജീവമായി. ആദ്യം പങ്കുവച്ച കുറിപ്പിൽ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ച് കുറേപേർ രംഗത്തെത്തി. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കാണാം.
ബീഫ് വിഭവങ്ങൾ ഏതെല്ലാം എന്ന് ചോദിച്ചുള്ള കമന്റുകളും ഉണ്ട്. അതിനൊപ്പം തന്നെ ബിജെപി ദേശീയ പദവിയിലേക്കെത്തിയ അദ്ദേഹത്തെ പിന്തുണച്ചും ധാരാളം പ്രവർത്തകർ എത്തുന്നുണ്ട്. ചിത്രം ഇതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി.