തൃശൂര്‍ കുന്നംകുളത്ത് പതിനഞ്ചര കോടിയുടെ പുത്തന്‍ ബസ് സ്റ്റാന്‍ഡ് പണിക്കഴിഞ്ഞു. പതിനേഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് പുതിയ ബസ് സ്റ്റാന്‍ഡ് നാടിനു സമര്‍പ്പിച്ചത്.
കുന്നംകുളം ബസ് സ്റ്റാന്‍ഡ് ചെറിയ സ്ഥലത്ത് വീര്‍പ്പുമുട്ടിയാണ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ബസ് ടെര്‍മിനല്‍ പണിയാന്‍ നാലേക്കാല്‍ ഏക്കര്‍ ഭൂമി ഏറ്റെടുത്തത് ഇരുപതുവര്‍ഷം മുമ്പായിരുന്നു. കെ.കരുണാകരന്‍ എം.പിയായിരുന്നപ്പോള്‍ സ്റ്റാന്‍ഡിന് ആദ്യം തറക്കല്ലിട്ടു. 2010ല്‍ മന്ത്രി തോമസ് ഐസക്ക് രണ്ടാമതും തറക്കല്ലിട്ടു. അവസാനം, മന്ത്രി എ.സി.മൊയ്തീന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നാലരക്കോടി അനുവദിച്ചതോടെ പണി തുടങ്ങി. മൊത്തം, പതിനഞ്ചര കോടി രൂപയാണ് ചെലവ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരേ സമയം, 28 ബസുകള്‍ വരെ പാര്‍ക് ചെയ്യാം. ഇതിനു പുറമെ, 33 കടകള്‍ക്കായി മുറിയുമുണ്ട്.
പുതിയ ടെര്‍മിനലില്‍ നിന്ന് ഉടന്‍ ബസ് സര്‍വീസ് തുടങ്ങില്ല. നഗരത്തിലെ ട്രാഫിക് സംവിധാനം പരിഷ്ക്കരിച്ച ശേഷമാകും ബസ് സര്‍വീസ് തുടങ്ങുക.