ടാര്‍ വീപ്പ കൊണ്ട് എറണാകുളം അയ്യമ്പുഴ സ്വദേശി അനൂപ് നിര്‍മിച്ച കാര്‍ ശ്രദ്ധേയമാകുന്നു. ബൈക്കിന്റെ എഞ്ചിന്‍ ഉപയോഗിച്ചാണ് കാറിന്റെ പ്രവര്‍ത്തനം. വെറും ഇരുപത് ദിവസമെടുത്താണ് കാര്‍ നിര്‍മിച്ചത്. 

സ്വന്തമായൊരു വാഹനം എല്ലാവരുടെയും സ്വപ്നമാണ്. മറ്റുള്ളവരെ പോലെ ഏതെങ്കിലുമൊരു കാര്‍ വാങ്ങുന്നതിന് പകരം ഒറ്റയ്ക്കൊരെണ്ണം നിര്‍മിക്കുകയാണ് അനൂപ് ചെയ്തത്. ടാര്‍ പാട്ടയും ഓയില്‍ പാട്ടയും  ഉപയോഗിച്ചാണ് കാറുണ്ടാക്കിയത്. എഞ്ചിനും ടയറുമെല്ലാം പള്‍സര്‍ ബൈക്കിന്റേത്. റിവേഴ്സ് ഗിയറുള്‍പ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്. 

തന്റെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് അനൂപ് കാര്‍ നിര്‍മിച്ചത്. പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിക്കുകയാണ് അടുത്ത ലക്ഷ്യം.