മന്ത്രി കെ.ടി.ജലീലിന് ഇ.ഡി ഹാജരാകാൻ സമൻസ് നൽകിയത് അദ്ദേഹത്തിന്റെ സ്വകാര്യ മേൽവിലാസത്തിലാണെന്നും അതുകൊണ്ട് തന്നെ അധികാരത്തിന്റെ ആഭരണവുമായി പോകാതെ സ്വകാര്യ വാഹനത്തിൽ പോയതിൽ തെറ്റില്ലെന്നും എം. സ്വരാജ് എംഎൽഎ. രഹസ്യമായി പോയതുകൊണ്ട് മാധ്യമങ്ങൾക്ക് തിരുവനന്തപുരം മുതൽ എറണാകുളം വരെ ലൈവ് നടത്താൻ കഴിയാതെ പോയെന്നും സ്വരാജ് മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ പറഞ്ഞു.
എന്തിനാണ് മാധ്യമങ്ങളോട് അദ്ദേഹം ആദ്യം കള്ളം പറഞ്ഞത് എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. മാധ്യമങ്ങൾ ഇതിന് മുൻപ് തന്നെ അദ്ദേഹത്തെ പലകുറി വേട്ടയാടുകയും മാധ്യമ വിചാരണചെയ്യുകയും ചെയ്തു. ഒരാൾ അത്ര മോശമായ വാക്കാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്. ഒരു പക്ഷേ ആ സാഹചര്യങ്ങൾ ഒഴിവാക്കാനാകും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാൻ വിചാരിക്കുന്നത്. നാളെ അദ്ദേഹം മറ്റൊരു കാരണം പറഞ്ഞാൽ അതുവരെയേ താൻ പറഞ്ഞത് നിലനിൽക്കൂ. എം.സ്വരാജിന്റെ മറുപടിയുടെ പൂർണ വിഡിയോ കാണാം.