attingal-river

ഒരു പ്രദേശത്തെ ദാഹജലം മുട്ടാതിരിക്കാന്‍ ഇത്തവണയെങ്കിലും വാമനപുരം നദിയില്‍ തടയണവേണമെന്ന് തിരുവനന്തപുരം അവനവന്‍ഞ്ചേരി നിവാസികള്‍.  അഞ്ച് പമ്പ് ഹൗസുകളില്‍ നിന്നു പ്രദിനം മുപ്പത്തിയഞ്ച് ലക്ഷം ലീറ്റര്‍ ജലമാണ് ഇതു വഴിയൊഴുകുന്ന വാമനപുരം ആറ്റില്‍ നിന്നു ശേഖരിക്കുന്നത്. വേനലായാല്‍ ഈ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. 

വാമനപുരം നദിക്കരയില്‍ കാണുന്ന ഈ പമ്പുഹൗസുകള്‍ മൂന്നു താലൂക്കിലെ ദാഹജലത്തിനു കാരണമാകുമ്പോള്‍ ആറ്റിങ്ങല്‍ അവനവന്‍ചേരി പ്രദേശത്തെ കുടിവെള്ളം മുട്ടിക്കുകയാണ്. നിറഞ്ഞ തുളമ്പിയൊഴുകുന്ന ഈ നദി വേനലാകുമ്പോള്‍ മണലു മാത്രമായി മാറും. നദിയില്‍ വലിയ കുഴികളെടുത്ത് വേനലിലും ജല അതോറ്ിറ്റി വെള്ളസംഭരണം തുടരുമ്പോള്‍ സമീപത്തെ കിണറുകളിലടക്കം വെള്ളം വറ്റും. 

തടയണയെന്നാവശ്യത്തിനു തന്നോളം പഴക്കമുണ്ടെന്നു 75 കാരനായ സുരേന്ദ്രന്‍ പറയുന്നു. കുടിവെള്ളമെന്ന മൗലികാവകാശത്തിനാണ് സമരമെന്നത് ഇത്തവണയെങ്കിലും അധികാരികള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.