veli-park-train

കോവിഡ് കാലം കഴിഞ്ഞാല്‍ തിരുവനന്തപുരത്തെ വേളി പാര്‍ക്കില്‍ കാത്തിരിക്കുന്ന ഒരു സര്‍പ്രൈസിനേക്കുറിച്ചാണ് ഇനി. കുഞ്ഞന്‍ ട്രെയിനില്‍ ചുറ്റിക്കറങ്ങാനുള്ള അവസരമാണ് വേളിയിലെ ടൂറിസം വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്. റയില്‍വേ സ്റ്റേഷനും പാലവും തുരങ്കവുമെല്ലാം ചേര്‍ന്നാണ് പാര്‍ക്ക് ഒരുങ്ങുന്നത്.

കുഞ്ഞന്‍ ട്രയിന്റെ ആദ്യ ഓട്ടമാണിത്. പാര്‍ക്കിലൂടെ ചുറ്റിക്കറങ്ങി കാഴ്ച കണ്ട് ആദ്യ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഇനി കാഴ്ചക്കാരെത്തിയാല്‍ അവരെയും കയറ്റി ഓടാന്‍ തയാറായി  കിടക്കുകയാണ്. 

വെറുതേ ഒരു ട്രയിന്‍ മാത്രമല്ല പാര്‍ക്കിലുള്ളത്. രണ്ട് റയില്‍ വേ സ്റ്റേഷനുണ്ട്... സിഗ്നല്‍ ലൈറ്റുകളുണ്ട്.... പാലമുണ്ട്.... തുരങ്കമുണ്ട്....അങ്ങിനെ 45 മിനിറ്റ് നീളുന്ന ഗംഭീര യാത്രയാണുള്ളത്. അങ്ങിനെ കുഞ്ഞന്‍ ട്രയിനിനൊപ്പം അടിമുടി മുഖം മിനുക്കിയാവും വേളി പാര്‍ക്ക് ഇനി തുറക്കുക.