ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഈമാസം ഇരുപത്തിമൂന്നുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കോവിഡ് കാരണം പല ഗുണഭോക്താക്കള്‍ക്കും അപേക്ഷയ്ക്കൊപ്പം നല്‍കാനുള്ള രേഖകള്‍ കിട്ടാതെവന്നതാണ് കൂടുതല്‍ സമയം അനുവദിക്കാനുള്ള കാരണം. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്